Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aishwarya Rai

ട്രോ​ളു​ക​ളി​ൽ ഐ​ശ്വ​ര്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ക​ങ്ക​ണ  

2026 കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഐ​ശ്വ​ര്യ റാ​യി​യു​ടെ ലു​ക്കി​നെ​തി​രേ ഉ​യ​ർ​ന്ന പ്രാ​യ​ധി​ക്ഷേ​പ ട്രോ​ളു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി ന​ടി ക​ങ്ക​ണ റ​ണാ​വ​ത് രം​ഗ​ത്ത്.

എ​ല്ലാ വ​ർ​ഷ​വും കാ​ൻ റെ​ഡ് കാ​ർ​പെ​റ്റി​ലെ ത​ന്‍റെ മി​ക​ച്ച ലു​ക്കു​ക​ളി​ലൂ​ടെ ഐ​ശ്വ​ര്യ റാ​യ് ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ക്കാ​ർ​ക്കും കാ​നും ഐ​ശ്വ​ര്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​താ​ണ്.

ഐ​ശ്വ​ര്യ എ​ത്തു​ന്ന​തു​വ​രെ അ​വി​ട​ത്തെ റെ​ഡ് കാ​ർ​പെ​റ്റ് ക​വ​റേ​ജ് അ​പൂ​ർ​ണ​മാ​യി തു​ട​രും. എ​ന്നാ​ൽ, ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഐ​ശ്വ​ര്യ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ​യും രൂ​പ​ത്തെ​യും എ​പ്പോ​ഴും ട്രോ​ളാ​റു​ണ്ട്. ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളെ താ​രം എ​പ്പോ​ഴും പ​ക്വ​ത​യോ​ടെ​യാ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്.

ഇ​ത്ത​വ​ണ​യും സ​മാ​ന​മാ​യ സം​ഭ​വം ത​ന്നെ​യാ​ണ് ഉ​ണ്ടാ​യ​ത്. റെ​ഡ് കാ​ർ​പെ​റ്റി​ലെ ഐ​ശ്വ​ര്യ​യു​ടെ സാ​ന്നി​ധ്യ​ത്തി​നു പി​ന്നാ​ലെ വ​സ്ത്ര​ധാ​ര​ണ​ത്തെ വി​മ​ർ​ശി​ച്ചും പ്രാ​യ​ത്തെ അ​ധി​ക്ഷേ​പി​ച്ചും നി​ര​വ​ധി മോ​ശം ക​മ​ന്‍റ​ക​ൾ വ​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​ശ്വ​ര്യ​യ്ക്ക് മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ൽ ഇ​നി ഒ​ന്നും തെ​ളി​യി​ക്കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ന​ടി​യും ബി​ജെ​പി എം​പി​യു​മാ ക​ങ്ക​ണ റ​ണാ​വ​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്.​ഫാ​ഷ​നും സ്റ്റൈ​ലും സ്വ​യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​ണ്.

അ​ത് ഒ​രാ​ളു​ടെ ജീ​വി​ത​ത്തോ​ടു​ള്ള കാ​ഴ്ച​പ്പാ​ടും മ​നോ​ഭാ​വ​വു​മാ​ണ്. ഒ​രു സ്ത്രീ​യും ആ​രോ​ടും ഒ​ന്നി​നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നി​ല്ല. ഐ​ശ്വ​ര്യ ഗം​ഭീ​ര​മാ​യി കാ​ണ​പ്പെ​ടു​ന്നു! അ​വ​ളെ മ​റ്റൊ​രു രീ​തി​യി​ൽ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള​ത് എ​ന്താ​ണെ​ന്ന് കാ​ണി​ച്ചു ത​രാ​ത്ത​ത്? ‌ അ​വ​ർ ഇ​വി​ടെ​യു​ള്ള​ത് നി​ങ്ങ​ളെ പ്രീ​തി​പ്പെ​ടു​ത്താ​ന​ല്ല. അ​വ​ർ അ​തി​മ​നോ​ഹ​രി​യാ​ണ്. റെ​ഡ് കാ​ർ​പെ​റ്റു​ക​ളി​ൽ പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ക​ണ്ട് നി​ങ്ങ​ൾ​ക്ക് ശീ​ല​മി​ല്ലെ​ങ്കി​ൽ, ഇ​നി മു​ത​ൽ അ​ത് ശീ​ല​മാ​ക്കി​ക്കോ​ളൂ. ന​ന്ദി... എ​ന്നാ​ണ് ക​ങ്ക​ണ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്.

ലൊ​റി​യ​ൽ പാ​രീ​സി​ന്‍റെ ആ​ഗോ​ള ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ എ​ന്ന നി​ല​യി​ൽ കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​മാ​യി ഐ​ശ്വ​ര്യ റാ​യി​ക്ക് ദീ​ർ​ഘ​കാ​ല​ത്തെ ബ​ന്ധ​മു​ണ്ട്. 2003 മു​ത​ൽ ബ്രാ​ൻ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​രം എ​ല്ലാ വ​ർ​ഷ​വും റെ​ഡ് കാ​ർ​പെ​റ്റി​ൽ വി​സ്മ​യം തീ​ർ​ക്കാ​റു​ണ്ട്.

ഐ​ശ്വ​ര്യ റാ​യി​യു​ടെ​യും അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും മ​ക​ൾ ആ​രാ​ധ്യ ബ​ച്ച​നും ഇ​ത്ത​വ​ണ കാ​നി​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി. ഒ​രു ഗ്ലാ​മ​റ​സ് ച​ട​ങ്ങി​ൽ അ​മ്മ​യോ​ടൊ​പ്പം ആ​രാ​ധ്യ​യും ത​ന്‍റെ റെ​ഡ് കാ​ർ​പെ​റ്റ് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മാ​ച്ചി​ങ് കേ​പ്പു​ള്ള ചു​വ​ന്ന ഗൗ​ൺ ആ​ണ് ആ​രാ​ധ്യ ധ​രി​ച്ചി​രു​ന്ന​ത്. കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കേ ആ​രാ​ധ്യ ഐ​ശ്വ​ര്യ​യ്ക്കൊ​പ്പം കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

Latest News

Corehub Up